About nattukoottam.com

"നാട്ടുകൂട്ടം"

   വീടുകളിൽ ഉല്പാദിപ്പിക്കുന്ന എല്ലാവിധ തനി നാടൻ ഉത്പന്നങ്ങളുടെയും ഉല്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ നാടൻ ഉത്പന്നങ്ങളുടെ പ്രദർശനവും നേരിട്ട് ആവശ്യക്കാരിൽ എത്തിച്ചുകൊണ്ടുള്ള വിപണനവും ലക്ഷ്യമാക്കി രൂപം കൊണ്ട കൂട്ടായ്മ ആണ് നാട്ടുകൂട്ടം.  Nattukoottam.com ലൂടെ പ്രദർശിപ്പിക്കുന്ന എല്ലാവിധ ഉത്പന്നങ്ങളും അംഗങ്ങൾ വീടുകളിൽ സ്വയം പര്യാപ്തതയിലൂടെ ഉത്പാദിപ്പിച്ചു പ്രദർശിപിക്കുന്നവയാണ്.  നാടൻ തനിമ നിലനിർത്തി  ആരോഗ്യ സമ്പന്നമായ കേരളത്തെ സൃഷ്ടിച്ചുകൊണ്ടുള്ള ഉല്പാദനം ജീവിത മാർഗങ്ങളിൽ ഒന്നാക്കിയവർക്ക് ഒരു കൈതാങ് ആയി നാട്ടു കൂട്ടം നിലകൊള്ളുന്നു.  

Nattukoottam.com in association with Hospitality Employees Trading Network ( group).    കോവിഡ് 19 മഹാമാരി യുടെ ഫലമായി തൊഴിലില്ലായ്മ മൂലം ദുരിതം അനുഭവിക്കുന്ന വിനോദ സഞ്ചാര മേഖലയിലെ തൊഴിലാളികളികളുടെ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ( സൗജന്യ മെമ്പർഷിപ്പോടെ ) അവരുടെ അതിജീവനത്തിനായി കൂടി പ്രവർത്തിക്കാൻ തീരുമാനം ആയി.

     നാട്ടുകൂട്ടം രൂപീകരിക്കാനുണ്ടായ സാഹചര്യം :  കേരളത്തിലെ പ്രശസ്ത ഗ്രാമ പഞ്ചായത്ത്‌ ആയ അടിമാലി ഗ്രാമപഞ്ചായത്തിന്റെ "അടുക്കള തോട്ടം" എന്ന പരിപാടി മാതൃകായാക്കി നാടൻ ഉത്പന്നങ്ങളുടയും അവ ഉല്പാദിപ്പിക്കുന്ന വരെയും പ്രോത്സാഹിപ്പിക്കുക എന്ന  ഉദ്ദേശത്തോടെ നാട്ടുകൂട്ടം എന്ന ഒരു  വാട്സ്ആപ്പ് കൂട്ടായ്മ രൂപം കൊണ്ടു. ഇ കൂട്ടായ്മ യിൽ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ഒരേ ചിന്താഗതിയിൽ  ഉള്ളവർ അംഗങ്ങളാവുകയും, പിന്നീട് പ്രവർത്തനങ്ങൾ  വിഭുലമാക്കുന്നതിനായി ഒരു വെബ് പോർട്ടൽ ആവശ്യമാണെന്നുള്ള അംഗങ്ങളുടെ തീരുമാന പ്രകാരമാണ് nattukoottam.com രൂപം കൊള്ളുന്നത്. 

നാട്ടുകൂട്ടം അംഗങ്ങൾക്കുള്ള നീയമാവലികൾ;

1, ഉത്പന്നങ്ങളുടെ വിവരങ്ങൾ പ്രദര്ശിപ്പിക്കുന്നതിനായി ഉല്പാദകരുടെ പൂർണ വിവരം ഉൾപ്പെടുത്തി ഇ കൂട്ടായ്മയിൽ അംഗമാകേണ്ടതാണ്. 

2, അംഗത്വ കാലാവധി 1 വർഷം ആയിരിക്കും. 

3, അംഗങ്ങൾക്ക് അവരവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവ ആവശ്യാനുസരണം നിയന്ദ്രിക്കാനും സാധിക്കുന്നതാണ്. 

4, ഉലപന്നങ്ങളുടെ പൂർണ ഉത്തരവാദിത്തം അവ പ്രദര്ശിപ്പിക്കുന്ന അംഗത്തിന് മാത്രമായിരിക്കും.

FOR Sighn Up to click here http://www.nattukoottam.com/sign-up.php

List your Product / Manage your product - Login to Click here