എം.ജി.ബിരുദ പ്രവേശനം; ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ മുതൽ

 
    മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക (ക്യാപ്) ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ (ജൂലൈ 28) ഉച്ചകഴിഞ്ഞ് രണ്ടുമുതൽ ആരംഭിക്കും.
 
   സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശന പ്രക്രിയ പൂർണമായി ഓൺലൈനിലാണ്. അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ് ലോഡ്‌ ചെയ്യണം.
 

  മാനേജ്മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷി-സ്പോർട്സ്-കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം വഴി രജിസ്റ്റർ ചെയ്യണം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലകത്തിലൂടെ നൽകിയ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് അതതു കോളജിൽ നൽകണം. ലക്ഷദ്വീപിൽനിന്നുള്ളവർ ഓൺലൈനായി അപേക്ഷിച്ച ശേഷം പകർപ്പ് അതതു കോളജിൽ നൽകണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാനാവില്ല. ഭിന്നശേഷി-സ്പോർട്സ്-കൾച്ചറൽ ക്വാട്ടയിലേക്ക് പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടത്തും. എസ്.സി., എസ്.ടി. വിഭാഗത്തിന് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരം ക്യാപ് വെബ്സൈറ്റിൽ(www.cap.mgu.ac.in) ലഭ്യമാണ്.

(പി.ആർ.ഒ/39/762/2020)
 
പ്രാക്ടിക്കൽ
 
2020 ഫെബ്രുവരിയിൽ നടന്ന മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ്. മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് മൂന്നുമുതൽ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവ്വേദ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
 
(പി.ആർ.ഒ/39/763/2020)
 
പരീക്ഷ ഫലം
 
2019 ജൂലൈയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പ്രൈവറ്റ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. 2015 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾ യഥാക്രമം 370, 160 രൂപ ഫീസടച്ച് അപേക്ഷ പരീക്ഷ കൺട്രോളറുടെ ഓഫീസിൽ നൽകണം. 2015 മുതലുള്ള അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി നൽകണം.
 
(പി.ആർ.ഒ/39/764/2020)
 
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; ഉയർന്ന പ്രായപരിധിയിൽ ഇളവ്
 
യു.ജി.സി.യുടെ ഡോ. ഡി.എസ്.കോത്താരി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിക്ക് മൂന്നുമാസത്തേക്ക് ഇളവ്. നിലവിൽ 35 വയസാണ് ഉയർന്ന പ്രായപരിധി. എസ്.സി./എസ്.ടി./ഒ.ബി.സി./വനിത വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 31 വരെയാണ് ഉയർന്ന പ്രായപരിധിയിൽ താൽക്കാലികമായി ഇളവ് അനുവദിച്ചിട്ടുള്ളത്.
 
(പി.ആർ.ഒ/39/765/2020)
 
'കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്ക്

പ്രത്യേക പരിഗണന നൽകണം'
 
കോവിഡ് 19 വ്യാപനകാലത്ത് ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക കരുതൽ വേണമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസും സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസും കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് ചെയറും സി.ആർ.എം.എല്ലും ഐ.സി.എ.യും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
'ഭിന്നശേഷി വിദ്യാർഥികൾക്ക് സ്‌പെഷൽ കൗൺസലിംഗ്' എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴിയാണ് രാജ്യാന്തര വെബിനാർ നടന്നത്. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡയറക്ടർ പ്രൊഫ. രാജീവ്കുമാർ, ഐ.ആർ.എൽ.ഡി. ഡയറക്ടർ ഡോ. കെ.എം. മുസ്തഫ, സ്മിത പ്രമോദ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ കൗൺസലിംഗിന്റെ ആവശ്യകത എന്ന വിഷയത്തിൽ യമനിലെ സമർ സർവകലാശാലയിലെ ഡോ. അമീൻ അലി അൽജമാൽ പ്രബന്ധം അവതരിപ്പിച്ചു. വെബിനാർ ജൂലൈ 29ന് അവസാനിക്കും.
 
(പി.ആർ.ഒ/39/766/2020)
 
എം.ജി. ഫ്രണ്ട് ഓഫീസ് സേവനം
 
മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ സേവനങ്ങൾക്ക് ഫ്രണ്ട് ഓഫീസിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. 0481-2733505, 2733516, 2733526, 2733535, 2733550, 2733565, 2733580, 2733584 എന്നീ നമ്പറുകളിൽ വിളിക്കാം.
 
(പി.ആർ.ഒ/39/767/2020)

Related Products

Spl Masala Tea

75 90 (Qty: 100 Gm)

In Stock

Indoor Plant Pots

650 800 (Qty: 1)

In Stock

Organic Mushrooms

400 420 (Qty: 2 kg)

In Stock